Kerala

തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം; വലിയ സമ്മേളനങ്ങള്‍ക്ക് 25 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലവും മറ്റു കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കി മാത്രമേ ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പാടുള്ളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. വലിയ യോഗങ്ങളും പൊതുസമ്മേളനങ്ങളും ചേരുന്നതിന് നിലവില്‍ 25 കേന്ദ്രങ്ങള്‍ ജില്ലയില്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇവിടെ മാത്രമേ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാവൂ എന്നും കളക്ടര്‍ അറിയിച്ചു.

എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്കല മൈതാനം പാര്‍ക്കിലാണു വര്‍ക്കല നിയോജക മണ്ഡലത്തില്‍ വലിയ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കാനായി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. മാമം മുനിസിപ്പല്‍ ഗ്രൗണ്ട്, ആറ്റിങ്ങല്‍ ടൗണ്‍ ഹാള്‍ എന്നിവയാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കേന്ദ്രങ്ങള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *