സംസ്ഥാനത്ത് ഇന്ധന- പാചക വാതക വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു .ഇപ്പോളിതാ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്.ഇതിന്റെ ഭാഗമായി അസോസിയേഷന് ഭാരവാഹികള്‍ തലമൊട്ടയടിച്ച് പിച്ച ചട്ടിയെടുത്താണ് വില വർദ്ധനവിനെതിരെ പ്രതിഷേധത്തിച്ചത്.
ഇന്ന് രാവിലെ 11 ന് കൊച്ചിയില്‍ പനമ്പിള്ളി നഗര്‍ ഐഒസി ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടന്നത്. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര് തലതലമുണ്ഡനം ചെയ്തു.പാചകവാതക വില വർധിച്ചതോടെ ഹോട്ടലുകള്‍ക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് പാചകവാതക വില വർധന ഉണ്ടാക്കിയത്.
ഭൂരിഭാഗം ഹോട്ടലുടമകളില്‍ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.ഈ കണക്കിന് മുൻപോട്ട് പോയാൽ ഭക്ഷണവിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയാണെന്നും ഭാരവാഹികള്‍ പറയുന്നു.