Kerala

ജനമൈത്രി പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് കാപ്പിയും ബിസ്കറ്റും;പോലീസുകാരനെ സസ്പെന്‍ഷന്‍,വിവാദ നടപടിയുമായി കൊച്ചി ഡിസിപി

സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് കാപ്പിയും ബിസ്‌കറ്റും നല്‍കിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.എറണാകുളം കളമശേരി ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിനെതിരെയാണ് നടപടി. രഘുവിന്റെ പ്രവർത്തി പോലീസ് സേനയ്ക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. പോലീസിന്റെ അനുമതി വാങ്ങിയില്ല ,ചടങ്ങ് മാധ്യമങ്ങളെ അറിയിച്ച് നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളും ഡിസിപി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പദ്ധതിക്കായി ബന്ധപ്പെട്ട് പോലീസുകാരൻ പണപ്പിരിവ് നടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനും ഡിസിപി നിർദേശം നൽകിയിട്ടുണ്ട്.

ജനസൗഹൃദമാക്കുക എന്ന ലക്ഷ്യമിട്ട് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കാപ്പിയും ബിസ്‌കറ്റും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നടക്കം അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് മുന്‍കൈ എടുത്ത സിപിഒ രഘുവിന് സസ്‌പെന്‍ഷന്‍ ചെയ്ത് ഡിസിപിയുടെ ഉത്തരവെത്തിയത്.

സ്വന്തം കയ്യിൽ നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയായിരുന്നു രഘു സ്റ്റേഷനിൽ പദ്ധതി നടപ്പാക്കിയത്.എന്നാൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്ക് പിന്നിലെന്നാണ് സേനയ്ക്കുള്ളിലെ സംസാരം.ഇതിനുമുൻപും ഡിസിപി ഐശ്വര്യ ഡോങ്‌റെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ആദ്യമാണ് കൊച്ചി ഡിസിപിയായി
ഐശ്വര്യ ഡോങ്‌റെ ചുമതലയേറ്റത്.ഇതിന് പിന്നാലെയായിരുന്നു എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനില്‍ മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ ശിക്ഷാനടപടി സ്വീകരിച്ചത് വൻ ഇടയാക്കിയിരുന്നു. ഡിസിപിയുടെ നടപടിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ അടക്കം രംഗത്ത് എത്തിയിരുന്നു.സംഭവം വിവാദമായതോടെ ഡിസിപിയെ കമ്മീഷണര്‍ താക്കീത് ചെയ്തിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *