Kerala

പെണ്‍കുട്ടിക്കൊപ്പം നടന്നതിന് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം;ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം

കണ്ണൂർ പാനൂരിൽ പത്താംക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പട്ടാപ്പകൽ നടുറോഡിൽ വെച്ചായിരുന്നു ഓട്ടോ ഡ്രൈവറുടെ മർദ്ദനം ഏൽക്കേണ്ടി വന്നത്.കൂടെ പഠിക്കുന്ന പെൺകുട്ടിക്കൊപ്പം നടന്നത് ചോദ്യം ചെയ്ത് ഓട്ടോ ഡ്രൈവറാണ് മർദ്ദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ വിദ്യാർഥി വ്യക്തമാക്കുന്നു.

സംഭവം നടക്കുന്നത് ഇന്നലെ ഉച്ചയ്ക്ക് മുത്താറപ്പീടികയിലാണ്. എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറായ ജിനീഷാണ് മർദ്ദിച്ചത്. ഒപ്പം പഠിക്കുന്ന പെൺകുട്ടിക്കൊപ്പം റോഡിലൂടെ നടന്നുവരികയായിരുന്നു പത്താം ക്ലാസ് വിദ്യാർഥി.

പെൺകുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ് ഓട്ടോറിക്ഷ ഡ്രൈവർ മർദ്ദനം തുടങ്ങിയതെന്ന് വിദ്യാർഥി പറയുന്നു.നാട്ടുകാർ നിരവധിപ്പേർ ഉണ്ടായിരുന്നിട്ടും ആരും ഇടപെടില്ലെന്നും എല്ലാവരും നോക്കിനിൽക്കുകയായിരുന്നെനും പരാതിയിൽ പറയുന്നു .മർദ്ദനം തുടരുന്നതിടെ അവസാനമാണ് നാട്ടുകാർ ഇടപെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിക്കുന്നതായി വിദ്യാർത്ഥിയുടെ അച്ഛൻ ആരോപിച്ചു.പോലീസുകാർ കേസ് വേണോ ഒത്തുതീർപ്പാക്കിയാൽ പോരേ എന്ന് ചോദിച്ചതായി കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ പരാതിയിൽ അന്വേഷണം നടത്തുകയല്ലേ വേണ്ടത് എന്ന് തിരിച്ചുചോദിച്ചതായി അച്ഛൻ പറഞ്ഞു. എന്നാൽ കേസിൽ അന്വേഷണം നടത്തുന്നതായാണ് പൊലീസിന്റെ പ്രതികരണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *