Kerala

കോട്ട ഉറപ്പിക്കാൻ എൽഡിഎഫ്,തിരിച്ചുപിടിക്കാൻ യുഡിഎഫ്,കരുത്ത് തെളിയിക്കാൻ ബിജെപിയും;കണ്ണൂരിൽ മത്സരം പ്രവചനാതീതം

കണ്ണൂർ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തിരക്ക് പിടിച്ച സ്ഥാനാർഥി ചർച്ചയിലാണ് മൂന്നു മുന്നണികളും.ഭരണം പിടിക്കാനുള്ള തന്ത്രങ്ങളും മണ്ഡലങ്ങൾക്ക് അനുയോജ്യനായ സ്ഥാർത്ഥിയെയും കണ്ടുപിടിക്കാൻ ആണ് മുന്നണികളുടെ ശ്രമം. അത്തരത്തിൽ ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലൂടെ കണ്ണൂർ പിടിക്കാനൊരുങ്ങുകയാണ് ഇടതു വലതു മുന്നണികൾ.പരമ്പരാഗത ഇടതുകോട്ടയാണ് കണ്ണൂരെങ്കിലും കെ സുധാകരൻ എം പി യുടെയും സതീശൻ പാച്ചെനിയുടെയും നേതൃത്വത്തിൽ ജില്ലയിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്.

കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് 11 സീറ്റും യുഡിഎഫിന് മൂന്നു സീറ്റുകളുമാണ് നിലവിലുള്ളത് ഉള്ളത്. തലശേരി, ധർമ്മടം, കല്യാശ്ശേരി, പയ്യന്നൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഇത്തവണയും അത്ഭുദങ്ങൾ ഒന്നും പ്രതീക്ഷിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങൾ നിരവധിയുള്ള ഇവിടെ വിജയിച്ച് കയറാമെന്ന് യുഡിഎഫ് പോലും കരുതുന്നുണ്ടാക്കില്ല.

കണ്ണൂർ മണ്ഡലം ഇത്തവണയും എൽഡിഎഫ് കോണ്ഗ്രസ് എസിന് തന്നെ നൽകിയേക്കും. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട കണ്ണൂർ ഇത്തവണ തിരിച്ചു പിടിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. അഴീക്കോടും പേരാവൂരും ഇരിക്കൂറുമാണ് വലതു മുന്നണിയുടെ സിറ്റിങ് സീറ്റുകൾ.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് അഴീക്കോട്. കെ.എം ഷാജി വീണ്ടും ജനവിധി തേടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേസമയം ജില്ലയില്‍ നിന്നുള്ള ഓരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് മുസ‌്‌ലിം ലീഗിലെ ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.വിവാദങ്ങളിൽ പെട്ട ഉഴലുന്ന കെ.എം. ഷാജി തന്നെ ഇത്തവണയും മത്സരിച്ചാൽ അഴീക്കോട് വീണ്ടും ജയിക്കുമെന്ന് യു ഡി എഫിന് ഉറപ്പില്ല.

കൂടാതെ മത്സരിക്കുന്നെങ്കിൽ പേരാവൂർ മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് സിറ്റിങ് എംഎൽഎ സണ്ണി ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ ജില്ലയിൽ വിജയ യാത്രയിലൂടെ ബിജെപിയും ശക്തി തെളിയിച്ചിരിക്കുകയാണ്.തിരഞ്ഞെടുപ്പിലും ഈ ജനപിന്തുണ ഒപ്പം കാണുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.ജില്ലയിലെ ആർഎസ്എസിന്റെ പിന്തുണയും ബിജെപിക്ക് കരുത്താകും.എന്തായാലും ഇത്തവണ കണ്ണൂർ ജില്ല പിടിക്കാൻ വമ്പന്മാരെ തന്നെ ഇറക്കാനാണ് മൂന്ന് മുന്നണികളുടെ ശ്രമം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *