തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി പ്രചരണവാക്യം പുറത്തിറക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി.‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം. എ കെ ജി സെന്ററില്‍ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയാണ് പ്രചരണവാക്യം പ്രകാശനം ചെയ്തത്.
എല്‍ഡിഎഫ് വീണ്ടും ഭരണത്തിൽ വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നത്. എൽഡിഎഫ് വീണ്ടും വരുന്നതിലൂടെ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾക്ക് ലഭിച്ച സേവനങ്ങൾ വീണ്ടും ഉറപ്പിക്കാൻ സാധിക്കുന്നതിനൊപ്പം കൂടുതൽ വികസന പ്രവർത്തങ്ങൾ കേരളത്തിൽ നടത്താനും കഴിയുമെന്നാണ് സിപിഎം മുൻപോട്ട് വയ്ക്കുന്ന പ്രചാരണം.