സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്.പാർട്ടിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചത് മുന്നണിയിലെ ആശയക്കുഴപ്പം കൊണ്ടല്ല.വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളി അവിടെ മല്‍സരിക്കണമെന്ന് തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചതെന്നും വി മുരളീധരന് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റുകളില്‍ ബിജെപിക്ക് സാധ്യതയുണ്ടെന്ന് സിപിഎമ്മും യുഡിഎഫും തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ബിജെപിക്കെതിരെ നീങ്ങാന്‍ 20 സീറ്റുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരന് ആരോപിച്ചു.