Kerala

നേമത്ത് ഇക്കുറി അനായാസ വിജയം നേടാമെന്ന് ബിജെപി കരുതേണ്ട; മുല്ലപ്പള്ളി

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അനായാസ വിജയം നേടാമെന്ന് ബിജെപി ധരിക്കേണ്ടെന്ന്
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്തവണ നേമത്തും വട്ടിയൂർക്കാവിലും യുഡിഎഫിന് ഏറ്റവും മികച്ച സ്ഥാനാർത്ഥികൾ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.മുതിർന്ന നേതാക്കളെ ബിജെപിക്കെതിരെ ഗോദയിൽ ഇറക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

സംസ്ഥാനത്ത് 20 സീറ്റിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു . ഈ വർഷത്തെ നിറം പിടിപ്പിച്ച നുണ മാത്രമാണിത്. താൻ നിരവധി തവണ സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *