Kerala

തിരഞ്ഞെടുപ്പ്; ടീച്ചറമ്മയ്ക്കായി ശക്തികേന്ദ്രങ്ങൾ പരിഗണിച്ച് സിപിഎം

കണ്ണൂർ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചർച്ചയിലാണ് ഭരണ കക്ഷിയായ സിപിഎം.പല മന്ത്രിമാരും ഇക്കുറി മത്സര രംഗത്ത് ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ജനപ്രീതിയുടെ കാര്ര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള ടീച്ചറമ്മയ്ക്ക് മത്സരിക്കാൻ അനുയോജ്യമായ മണ്ഡലങ്ങൾ പഗിഗണിക്കുകയാണ് സിപിഎം.സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് മത്സരിക്കാന്‍ മൂന്നു മണ്ഡലങ്ങളാണ് പാർട്ടി പഗിഗണിക്കുന്നത്. കല്ല്യാശ്ലേരി, തളിപ്പറമ്പ,മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കെ കെ ശൈലജ മത്സരിക്കാമെന്നാണ് ആവശ്യമുയര്‍ന്നിട്ടുണ്ട്.

മട്ടന്നൂരില്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ പി ജയരാന്‍ ഇക്കുറി മത്സരിച്ചില്ലെങ്കില്‍ കെകെ ശൈലജയ്ക്ക് പ്രാഥമിക പരിഗണ നല്‍കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. എന്നാല്‍ ഇ പി ജയരാന്‍ ഒരുതവണ കൂടി മത്സര രംഗത്തുണ്ടായേക്കും ലഭിക്കുന്ന വിവരം.

കൂടാതെ സിപിഎമ്മിന്റെ കോട്ടകളായ കല്ല്യാശ്ശേരിയും തളിപ്പറമ്പും ശൈലജയ്ക്ക് വേണ്ടി പാര്‍ട്ടി ആലോചിക്കുന്നുണ്ട്.കൂടാതെ ശൈലജ നിലവില്‍ പ്രതിനിധീകരിക്കുന്ന കൂത്തുപറമ്പ മണ്ഡലം ജനതാദളിന് നല്‍കിയേക്കും. പേരാവൂരില്‍ ആരോഗ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നേരത്തെ ഉയര്‍ന്നിരുന്നു.എന്തായാലും ഏതുസംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *