Kerala

തൃപ്പൂണിത്തുറയില്‍ മെട്രോമാനെ ഇറക്കാന്‍ ബിജെപി,കെ സുരേന്ദ്രൻ കോന്നിയിൽ;സാധ്യതാ പട്ടിക

കൊച്ചി:സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ ബിജെപി സ്ഥാനാർത്ഥിയേക്കുമെന്ന് സൂചന.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെട്രോയും പാലാരിവട്ടം പാലവും അനുകൂലമാകുമെന്നും ,മണ്ഡലത്തിൽ ശ്രീധരൻ വിജയസാധ്യത കൂടുതലാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. മണ്ഡലത്തിന്റെ നഗരസ്വഭാവും അനുകൂലഘടകമായി വിലയിരുത്തുന്നു. പാർട്ടി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.

അതേസമയം മഞ്ചേശ്വരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കാണ് സുരേന്ദ്രൻ സീറ്റ് നഷ്ടമായത്.ഇക്കുറി സുരേന്ദ്രൻ മഞ്ചേശ്വരത് മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ഇടയിൽ ഉയര്തുന്ന അഭിപ്രയം. എന്നാൽ സംസ്ഥാന അധ്യക്ഷൻ കൂടിയായ സുരേന്ദ്രൻ കോന്നിയിൽ മത്സരികകനാണ് സാധ്യത കൂടുതൽ. കഴക്കൂട്ടത്ത് വി കേന്ദ്രമന്ത്രി വി മുരളീധരനെയും വട്ടിയൂർക്കാവിൽ സുരേഷ് ​ഗോപിയെയും നേമത്ത് കുമ്മനത്തെയും സ്ഥാനാർഥിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. കോഴിക്കോട് എംടി രമേശിനെയും കൊടുങ്ങല്ലൂർ ടിപി സെൻകുമാറുമാണ് അന്തിമപട്ടികയിൽ ഉള്ളത്

അതേസമയം ജനപക്ഷ സ്ഥാനാപകനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോര്‍ജ് എന്‍ഡിഎയിലേയ്ക്ക് എത്തുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി തൃശൂരില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പിസി ജോര്‍ജ് പങ്കെടുത്തു.ബിജെപി സംസ്ഥാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.പിസി പൂഞ്ഞാറിന് പുറമേ ഒരു സീറ്റ് കൂടി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം

അതേസമയം തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ് ബിജെപി . സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള നിര്‍ദേശം മണ്ഡലം കമ്മിറ്റികളില്‍ നിന്ന് തേടിയിട്ടുണ്ട്. മാര്‍ച്ച് 10നകം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് വിവരം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *