Kerala

കൊച്ചിക്കാർക്ക് ആശ്വാസവാർത്ത;പാലാരിവട്ടം മേല്‍പ്പാലം അടുത്ത മാസം ആറിന് തുറന്നു നൽകാൻ സാധ്യത

എറണാകുളം:കൊച്ചിനിവാസികളുടെ ഗതാഗത ആശങ്കൾക്ക് അവസാനം കുറിക്കനൊരുങ്ങി സംസ്ഥാന സർക്കാർ. ഏറെ കാലത്തെ ഗതാഗതകുരുക്കിൽനിന്നുള്ള പരിഹാരമാണ് ഇതിലൂടെ സാധ്യമാകുന്നത്. മാർച്ച് അഞ്ചിന് പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിന് ഗതാഗതത്തിന് തുറന്ന് നൽകാനാണ് സാധ്യത. പാലത്തിലെ ടാറിങ്ങ് ഇന്നലെ ആരംഭിച്ചിരുന്നു. ഈ മാസം 27 മുതല്‍ മാര്‍ച്ച് നാലു വരെ പാലത്തിലെ ഭാരപരിശോധന നടത്തും.

ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് 5 ന് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു. സ്പാനുകളുടെയും സ്ലാബുകളുടെയും പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പാര്‍ശ്വഭിത്തികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. അഞ്ചാം തീയതി വൈകീട്ടോടെ പാലം സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നാണ് ഡിഎംആര്‍സി വ്യക്തതമാകിട്ടുള്ളത്.

അങ്ങനെയെങ്കിൽ ആറിന് തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം പുനര്‍ നിര്‍മ്മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്. സെപ്തംബര്‍ 28നായിരുന്നു പാലത്തിന്റെ പൊളിച്ചുപണിയല്‍ ആരംഭിച്ചത്. 8 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ വെറും 5 മാസവും 5 ദിവസവും കൊണ്ടാണ് പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നത്.

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം അതിവേഗത്തിൽ പൂര്‍ത്തിയാക്കാൻ സാധിച്ചത് ഡിഎംആര്‍സിയുടെ നേട്ടമാണ്.പുതുക്കി പണിയുന്ന പാലാരിവട്ടം പാലം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉദ്ഘാടനം നടത്തുകയാണ് സർക്കാർ ലക്ഷ്യം.എന്നാൽ പെരുമാറ്റച്ചട്ടം വന്നാല്‍ ഉദ്ഘാടനചടങ്ങ് ഒഴിവാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനും സർക്കാർ ആലോചനയുണ്ട്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്കു പുറമേ, പാലാരിവട്ടം പാലം കൂടി ജനങ്ങൾക്ക് തുറന്നു നൽകുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *