മലപ്പുറം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്.ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും യോഗിയുടെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയേ പിണറായിക്കുള്ളു.യോഗി ആദിത്യനാഥ് ഭരണത്തിലിരുന്നുകൊണ്ട് നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. യുപി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു കള്ളക്കടത്തുകാരും ഉണ്ടായിരുന്നില്ല.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയാണ്.അല്ലാതെ ജയിലില്‍ കിടക്കുകയല്ല. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ല. യോഗി ഇതുവരെ ഒരു അഴിമതി ആരോപണത്തിനും വിധേയനായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്ര മലപ്പുറത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.