Kerala

പിസി ജോര്‍ജ് വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് എത്താൻ സാധ്യത; കരുക്കൾ നീക്കി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ കരുനീക്കത്തിനൊരുങ്ങി ജനപക്ഷം പാര്‍ട്ടി സ്ഥാപകൻ പി.സി. ജോര്‍ജ്.എതിർപ്പുകൾ മറന്ന് ജോര്‍ജിന്റെ പാർട്ടി വീണ്ടും എന്‍ഡിഎ ഘടക കക്ഷിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. യുഡിഎഫിൽ ചേരാനുള്ള നീക്കം പറഞ്ഞയപെട്ടതോടെയാണ് ജോർജിന്റെ പുതിയ നീക്കം. ജനപക്ഷം പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം നേതാക്കളും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ശക്തമായ എതിർപ്പുയർത്തിയതോടെയാണ് പിസി നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. ഇതോടെ 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: അതേസമയം കഴിഞ്ഞ ദിവസം പി സി ജോര്‍ജിന് യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ നിന്ന് ലഭിച്ചത് വലിയ തിരിച്ചടിയാണ്.ഷോള്‍ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചിരുന്നു.വേണ്ടങ്കില്‍ വേണ്ട എന്ന് മാത്രം പ്രതികരിച്ച് ജോര്‍ജ് സമരപന്തലിൽ നിന്ന് മടങ്ങിയിരുന്നു.കൂടാതെ

പി.സി. ജോര്‍ജിനെ യുഡിഎഫിൽ എടുത്താൽ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൂഞ്ഞാറിൽ പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാട് സ്വീകരിച്ചു. എന്നാല്‍ ഇതിനോട് പി.സിക്ക് താതപര്യമില്ല. ഇതേതുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങള്‍ തേടാൻ പി.സി. ജോര്‍ജ് നിര്‍ബന്ധിതമായത്.

നിലവില്‍ ഒരുമുന്നണിയിലും ഭാഗമാകാതെ നിൽക്കുന്ന പി.സി ജോര്‍ജിനെ എന്‍ഡിഎ പാളയത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്.പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് വലിയ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോള്‍ മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നാണ്‌ ബിജെപി വിലയിരുത്തുന്നത്.

എന്‍ഡിഎയിലേക്കെത്തിയാൽ പൂഞ്ഞാർ കൂടാതെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും. പി.സിയുടെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ ബിജെപി തയ്യാറായേക്കും. ബിജെപി ക്കും മണ്ഡലത്തിൽ മികച്ച സംഘടനാ സംവിധാനമാണുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പി.സി ജോര്‍ജ് സംഭാവന നല്‍കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതോടെയാണ് പി.സി ജോര്‍ജിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും ഉയര്‍ന്നത്. സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകള്‍ പിടിക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന് പി.സി. ജോര്‍ജിന്റെ വരവോട് കൂടി ശക്തിപകരുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *