Kerala

കണ്ണൂർ മമ്പറം പാലം ​മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു

കണ്ണൂർ:അപകടാവസ്ഥയിലായ കണ്ണൂർ മമ്പറം പാലത്തിന് പകരം നിർമിച്ച പുതിയ പാലം നാടിന് സമർപ്പിച്ചു. രാവിലെ 9.30ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.13 കോടിയിലധികം രൂപയാണ് പുതിയ രൂപകല്പനയിൽ പാലത്തിന്റെ നിർമാണച്ചെലവ്.

കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയാണ് മമ്പറം പാലം നിർമിച്ചത്. ധർമ്മടം മണ്ഡലത്തിലെ പെരളശേരി, വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പഴയ മമ്പറം പാലത്തിന് സമാന്തരമായാണ് പുതിയ പാലം. പുതിയ പാലത്തിന്റെ നിർമാണം പ്രളയവും കോവിഡുമെല്ലാം വന്നതോടുകൂടി വൈക്കുകയായിരുന്നു.പുതിയ പാലത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു.ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *