Kerala

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്

തിരുവനന്തപുരം : കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ ആറിന് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു .

ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് .ഏപ്രിൽ ആറിനായിരിക്കും കേരളത്തിൽ വോട്ടെടുപ്പ്. മാർച്ച് 12നായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരിക. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച് 22ന്.
വോട്ടെണ്ണൽ മേയ് 2നാണ് .

അതേസമയം തന്നെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കേരളത്തില്‍ ബൂത്തുകളുടെ എണ്ണം 40771 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു.ഇത്തവണ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *