Kerala

നടന്നത് ആസൂത്രിത ഗൂഢാലോചന,റദ്ദാക്കിയത് കരാറിന്‍റെ ഒരു ഭാഗം മാത്രം;ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തി.കരാറിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം തൃപ്തികരമല്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് പ്രയോജനം ഇല്ല. ധാരണാപത്രത്തിലെ ഒരു ഭാഗം മാത്രമാണ് സർക്കാർ റദ്ദാക്കിയത്. അസെന്‍ഡില്‍ ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പള്ളിപ്പുറത്ത് അനുവദിച്ച നാലേക്കര്‍ സര്‍ക്കാര്‍ തിരികെ വാങ്ങാന്‍ സർക്കാർ തയ്യാറാകണം. വ്യവസായ വകുപ്പിന്റെ ധാരണാപത്രവും റദ്ദാക്കണം. ധാരണാപത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇഎംസിസിയുമായി നടത്തിയ ചർച്ചയെപ്പറ്റി മുഖ്യമന്ത്രി മറച്ചുവെക്കുന്നു.ഓരോ ദിവസവും ഫിഷറീസ് വകുപ്പ് മന്ത്രി കള്ളങ്ങള്‍ പറയുകയാണ്.

തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ മല്‍സ്യസമ്പത്ത് കൊള്ളയടിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഇതിനാണ്
സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്തുനൽകുന്നത്.മൽസ്യത്തൊഴിലാളികൾ 27 ന് പ്രഖ്യാപിച്ചിട്ടുള്ള തീരദേശ ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *