Kerala

കതിരൂര്‍ മനോജ് വധക്കേസ്: 15 പ്രതികള്‍ക്ക് കർശന ഉപാധികളോടെ ജാമ്യം

എറണാകുളം:കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കർശന ഉപാധികളോടെയാണ് പ്രതികളുടെ ജാമ്യം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്,സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്.കേസിന്റെ അന്വേഷണം 2014 ഒക്ടോബര്‍ 28-ന് സി.ബി.ഐ. ഏറ്റെടുക്കുന്നത്. സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും,ജില്ലയിലെ മുതിർന്ന നേതാവുമായ പി. ജയരാജന്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. 2017 ഓഗസ്റ്റ് 29-ന് സി ബി ഐ സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കേസിൽ പി. ജയരാജൻ 25ാം പ്രതിയാണ്. ജയരാജനടക്കമുള്ള പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. യുഎപിഎ വകുപ്പ് അടക്കം ഉൾപ്പെടുത്തി സിബിഐ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

എന്നാൽ കേസിലെ പ്രതികൾ അടക്കമുള്ളവർക്കെതിരെ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *