Kerala

ആഴക്കടൽ മത്സ്യ ബന്ധനം;രണ്ട് നിർണായക രേഖകൾ കൂടി പുറത്തുവിട്ട് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദവുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന രേഖകള്‍ കൂടി അദ്ദേഹം പുറത്തുവിട്ടു. നിക്ഷേപ സംഗമമായ അസെന്റില്‍ ഇഎംസിസി കമ്പനിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രമാണ് ഇന്ന് ചെന്നിത്തല പുറത്തുവിട്ടത്. കെഎസ്‌ഐഡിസി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളും ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല പുറത്തുവിട്ടു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി കമ്പനിക്ക് അനുമതി നല്‍കി എന്ന ചെന്നിത്തല കഴിഞ്ഞദിവസം നടത്തിയ ആരോപണം കേരളത്തിൽ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ആഴക്കടല്‍ മത്സ്യബന്ധത്തിന് ഇഎംസിസിക്ക് അനുമതി നല്‍കിയിട്ടില്ല എന്ന് മന്ത്രിമാർ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ രേഖകളുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്.ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചു വെയ്ക്കുന്നു എന്ന് ചെന്നിത്തല ആരോപിച്ചു. പദ്ധതി നടപ്പാക്കില്ലെന്ന് പറയുന്ന സർക്കാർ എന്തിനാണ് ഇഎംസിസിക്ക് ഭൂമി അനുവദിച്ചത് എന്ന് ചെന്നിത്തല ചോദിച്ചു.ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നിത്തല വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *