Kerala

രാമക്ഷേത്ര നിധി സമർപ്പണം;എൻ.എസ്.എസ് തീരുമാനം അഭിനന്ദനാർഹമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം:അയോധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് 7 ലക്ഷം രൂപ നായർ സർവ്വീസ് സൊസൈറ്റി സമർപ്പിച്ചത് അഭിനന്ദനാർഹമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

.എസ്.എസ് സ്ഥാപകൻ മന്നത്താചാര്യൻ മുന്നോട്ട് വച്ച ആശയങ്ങൾ പൂർണമായും ഉൾകൊണ്ട് സ്വമേധയാ എൻ.എസ്.എസ് നേതൃത്വം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചത് ഹിന്ദു സമൂഹത്തിനാകെ സന്തോഷം നൽകുന്നു. മന്നത്താചാര്യൻ്റ നേതൃത്വത്തിൽ ഹിന്ദു മഹാമണ്ഡലത്തിൻ്റെ രൂപീകരണം മുതൽ തുടർന്ന് പോന്ന ഹൈന്ദവ താത്പര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസി നോട് ഹിന്ദു സമൂഹം കടപ്പെട്ടിരിക്കുന്നു.

മന്നത്താചാര്യൻ സ്ഥാപിച്ച ആദ്യ കോളേജിന് എൻ.എസ്. എസ് ഹിന്ദു കോളേജ് എന്ന് പേരിട്ടതുൾപ്പെടെ ഹൈന്ദവർ നന്ദിയോടെ സ്മരിക്കുന്നു. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടും ഹൈന്ദവ വിശ്വാസമൂഹത്തിൻ്റെ താത്പര്യം മുറുകെ പിടിക്കാൻ എൻ. എസ്. എസിന് കഴിഞ്ഞിരുന്നെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *