Kerala

തിരഞ്ഞെടുപ്പ്; എൻഡിഎയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങി ബിഡിജെഎസ്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങി ബിഡിജെഎസ്.തൃശ്ശൂര്‍, വയനാട്, ആലപ്പുഴ ജില്ലകളിൽ പുതിയ സീറ്റുകൾ വാങ്ങി പകരം കയ്യിലുള്ള സീറ്റുകൾ വിട്ടുനൽകാനാണ് പാർട്ടി തീരുമാനം.എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ടെങ്കിലും മുന്നണിയിൽ ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

എന്നാൽ തിരഞ്ഞെടുപ്പുകളിൽ ബിഡിജെഎസിന് ഇതുവരെ ശക്തി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന പരാതി ബിജെപിക്കുണ്ട്. കഴിഞ്ഞ തവണ 37 നിയമസഭ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചത്. എന്നാൽ ഇത്തവണ പാർട്ടിക്ക് ശക്തിയില്ലാത്ത മണ്ഡലങ്ങളിലെ സീറ്റുകള്‍ വെച്ചുമാറി വേരോട്ടമുള്ള സ്ഥലങ്ങളിൽ മത്സരിക്കാനാണ് ബിഡിജെഎസ് തീരുമാനം. ആലപ്പുഴ ജില്ലയിലെ നാല് സീറ്റുകള്‍ കൂടാതെ ഹരിപ്പാട് കൂടി ആവശ്യപ്പെടും. ഇതേ രീതിയിൽ തൃശ്ശൂരിലും വയനാട്ടിലും കൂടുതൽ സീറ്റുകൾ മുന്നണിയിൽ ആവശ്യപ്പെടാനാണ് നേതൃത്വത്തിൻറെ തീരുമാനം.എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിക്കുന്നത്.

എന്നാൽ തുഷാർ മത്സരിക്കണമെന്ന് ബിഡിജെഎസിലെ ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്. കുട്ടനാട്, കരുനാഗപ്പള്ളി, വര്‍ക്കല മണ്ഡലങ്ങളിലൊന്നിൽ പാർട്ടിയുടെ പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി മത്സരത്തിന് ഇറങ്ങണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യപ്പെടുന്നത്. തുഷാര്‍ മത്സരിക്കുന്നത് എൻഡിഎക്ക് കരുത്താകുമെന്നാണ് ബിജെപിയുടെയും വിലയിരുത്തൽ.എന്നാൽ ബിജെപി നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *