Kerala

കൊച്ചി മെട്രോയ്ക്ക് ഡ്രോൺ ഉപയോഗിക്കാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയം

തിരുവനന്തപുരം: റിമോട്ട് നിയന്ത്രിത വിമാന സംവിധാനം (ആര്‍എപിഎസ്) ഉപയോഗിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി‌ന് അനുമതി നൽകി വ്യോമയാന മന്ത്രാലയവും വ്യോമയാന ഡയറക്ടറേറ്റ് ജനറലും. ഇതിനായി പ്രത്യേക ഇളവ് അനുവദിച്ചു. സംയോജിത നഗര പുനരുജ്ജീവന – ജലഗതാഗത സംവിധാന പദ്ധതിയ്ക്കായാണ് അനുമതി നല്‍കിയിട്ടുള്ളത്.

അനുമതി പത്രം നല്‍കിയ തീയതി മുതല്‍ 2021 ഡിസംബര്‍ 31 വരെയോ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം (ഒന്നാം ഘട്ടം) പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നത് വരെയോ ആണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്ന പക്ഷം മാത്രമേ ഈ ഇളവിനു സാധുത ഉണ്ടാവുകയുള്ളൂ. നിബന്ധനകളില്‍ ഏതെങ്കിലും ലംഘിക്കുന്ന പക്ഷം ഇളവ് പിന്‍വലിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *