പത്തനംതിട്ട: ജില്ലയിൽ ഇന്ന് 546 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്ന് വന്നവരും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതും, 530 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 52662 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 47252 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയിൽ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
ജില്ലയിൽ ഇന്ന് 861 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 46413 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5936 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 5630 പേർ ജില്ലയിലും, 306 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയിൽ 11980 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4897 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3529 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 1284 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 226 പേരും ഇതിൽ ഉൾപ്പെടുന്നു.
ആകെ 20406 പേർ നിരീക്ഷണത്തിലാണ്.
ആകെ ശേഖരിച്ച സാമ്പിളുകൾ 408730, 1942, 410672.കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 2012 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3954 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 3387 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.37 ശതമാനമാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 75 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 123 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 379 കോളുകൾ നടത്തുകയും, നാലു പേർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു. പ്രോഗ്രാം ഓഫീസർമാരുടെയും മാനേജ്മെന്റ് ടീം ലീഡർമാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ കൂടി.