Kerala

വിവാദങ്ങൾക്കിടെ രാജ്യാന്തര ചലച്ചിത്രോത്സവം കൊച്ചി എഡിഷന് ഇന്ന് തിരിതെളിയും

കൊച്ചി:ഐഎഫ്എഫ്കെ കൊച്ചി എഡിഷന് ഇന്ന് തിരിതെളിയും. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ വൈകിട്ട് ആറ് മണിക്ക് ചലച്ചിത്ര മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

രാവിലെ ഒൻപത് മണി മുതൽ പ്രദർശനം ആരംഭിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേളയുടെ 25 വർഷങ്ങളുടെ പ്രതീകമായി കെ.ജി. ജോർജിന്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ 24 യുവപ്രതിഭകൾ തിരിതെളിക്കും.അന്താരാഷ്ട്ര ചലച്ചിത്രമേള 21 വർഷങ്ങൾക്കു ശേഷമാണ് കൊച്ചിയിൽ എത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് ഡെലിഗേറ്റ് പാസുകളുടെ വിതരണം ഏതാണ്ട് പൂർത്തിയായി.

തിരുവനന്തപുരത്തെ മേളയിലെ പ്രദർശിപ്പിച്ച 80 ചിത്രങ്ങൾ തന്നെയാകും കൊച്ചിയിലും പ്രദർശിപ്പിക്കുക.ഇവിടെ മത്സര വിഭാഗത്തിൽ ആകെ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്. കൊറോണ പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ടാകും ചലച്ചിത്ര മേളയുടെ നടത്തിപ്പ്. തിയറ്ററിനുള്ളിലും മാസ്‌ക് നിർബന്ധമാണ്.

അതേസമയം ചലച്ചിത്ര മേളയിയുടെ ഉദ്ഘടന ചടങ്ങിലേക്ക് നടനും ദേശിയ പുരസ്‌കാര ജേതാവുമായ സലിം കുമാറിനെ ക്ഷണിക്കാതിരിയുന്നത് വൻ വിവാദങ്ങൾക്ക് ഇടയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് മേള ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *