Kerala

എംബി രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വകലാശാലയിലെ നിയമനം;പരാതിയിൽ നിയമോപദേശം തേടി വിജിലന്‍സ്

തിരുവനന്തപുരം:സിപിഎം നേതാവും മുൻ എംപിയുമായിരുന്ന എം.ബി.രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ നിയമോപദേശം തേടി വിജിലന്‍സ്.നിനിതയുടെ നിയമനം അനധികൃതമാണെന്ന് കാണിച്ചായിരുന്നു പരാതി.പ്രധാനമായും കേസ് വിജിലന്‍സിനു അന്വേഷിക്കാന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്.സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ആണ് കാലടി സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം ക്രമക്കേടെന്നാണ് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

ലഭിച്ച പരാതിയില്‍ അന്വേഷണത്തിനു അനുമതി തേടി സര്‍ക്കാരിനു കത്തു നല്‍കുന്നതിനു പകരം നിയമോപദേശം തേടാനായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. വിശദമായ നിയമോപദേശം നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ എസ്.സുദേഷ്കുമാറിന്‍റെ നിര്‍ദേശം. പ്രധാനമായും അഴിമതി നിരോധന നിയമ പ്രകാരം പരാതിയിൽ അന്വേഷണം നടത്തതാണ് കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. എം.ബി.രാജേഷിന്‍റെ ഭാര്യ നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നാണ് പരാതി.

യുജിസി നിര്‍ദേശമനുസരിച്ച് 60 മാര്‍ക്കാണ് അഭിമുഖത്തിനുള്ള കുറഞ്ഞ മാര്‍ക്കായി സര്‍വകലാശാല നിശ്ചയിച്ചിരിക്കുന്നത്.എന്നാൽ നിനിതാ കണിച്ചേരിക്ക് 60 മാര്‍ക്കിനുള്ള അക്കാദമിക യോഗ്യതകളില്ലെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. നിനിതാ കണിച്ചേരിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കിയതു മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണെന്നും പരാതിക്കാർ ആരോപിച്ചിട്ടുണ്ട്.നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ നേരത്തെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *