Kerala

ധ്രുവീകരണത്തിനു പിന്നിൽ എൽഡിഎഫും യു.ഡി എഫും : മുസ്തഫ കൊമ്മേരി

കണ്ണൂർ: കേരളത്തിൽ ബിജെപി ആഗ്രഹിക്കുന്ന ധ്രുവീകരണത്തിനു പാലം പണിയുന്നത് എൽ ഡി എഫും യുഡിഎഫും ആണെന്ന് എസ്.ഡിപി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആരോപിച്ചു. കണ്ണൂർ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല, സാമ്പത്തിക സംവരണം, കാർഷിക സമരം, സി.എ എ – എൻ ആർ സി , ഹലാൽ വിവാദം, ഇ.ഡി നീക്കം, ഇന്ധന വിലവർദ്ധനവ്, വിലകയറ്റം തുടങ്ങിയ കാര്യങ്ങളിൽ മൂന്ന് മുന്നണികളുടേതും വൈരുദ്ധ്യാത്മക നിലപാടുകളാണ്. അടിസ്ഥാന പ്രശ്നങ്ങളിൽ ഭരണ-പ്രതിപക്ഷ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫ് – എൽ ഡി .എഫ് കക്ഷികൾ സരിത – സ്വപ്ന വിവാദങ്ങൾ സൃഷ്ടിക്കുന്നത്. കേന്ദ്ര സർക്കാറിൻറെ പരാജയം മൂടിവെക്കാൻ ബി.ജെ.പിയും വർഗീയതകളിക്കുന്നു. സാമൂഹിക നീതി ഉറപ്പു വരുത്തി ധ്രൂവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ യാഥാർത്ഥ്യമാകുവാൻ എസ്.ഡിപിഐ പരിശ്രമിക്കുമെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു.

ജില്ല പ്രസിഡൻറ് എ.സി.ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. നിയമസഭ തെരെഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെ യും ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇതിനായി മണ്ഡലം തല പ്രചാരണം നിശ്ചയിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ ജബ്ബാർ (അഴീക്കോട്), ജില്ല പ്രസിഡൻറ് എ.സി ജലാലുദ്ദീൻ (തലശ്ശേരി), ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് ( പയ്യന്നൂർ, തളിപറമ്പ്, ഇരിക്കൂർ), സെക്രട്ടറി പി.ടി.വി ഷംസീർ (ധർമ്മടം) ബി. ശംസുദ്ദീൻ മൗലവി (കണ്ണൂർ), അനസ് മാട്ടൂൽ (കല്യാശ്ശേരി), മുഹമ്മദലി (കൂത്തുപറമ്പ്), റഫീഖ് കീച്ചേരി (മട്ടന്നൂർ), സജീർ കീച്ചേരി (പേരാവൂർ) എന്നിവർ ജാഥ നയിക്കും. ഫെബ്രുവരി 19 ന് ഇന്ധന വിലവർദ്ധനവിനെതിരെ കണ്ണൂർ കാൽടെക്സിൽ പ്രതിഷേധ വലയം തീർക്കും . ജില്ലയിലെ ബ്രാഞ്ച് -മണ്ഡലം തലങ്ങളിൽ വിവിധങ്ങളായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇബ്രാഹിം, എ.ഫൈസൽ, അബ്ദുള്ള മന്ന, മുഹമ്മദ് ശാഫി, മുസ്തഫ അഴീക്കോട്, മുഹമ്മദലി തളിപറമ്പ്, നൗഷാദ് ബംഗ്ല , സത്താർ ഉളിയിൽ , ഹാറൂൺ കടവത്തൂർ, നിയാസ് തറമ്മൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *