Kerala

നടന്മാരുടെ കോണ്‍ഗ്രസ് പ്രവേശം;കോമഡി ടൈമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: നടന്മാരുടെ കോൺഗ്രസ് പ്രവേശത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ.കോൺഗ്രസ് എന്നു പറഞ്ഞു നടന്ന ചിലർ വീണ്ടും കോൺഗ്രസിൽ ചേരുന്ന കോമഡി ടൈമാണ് യഥാർത്ഥത്തിൽ ഇന്നലെ നടന്നത്.രമേഷ് പിഷാരടിയും ഇടവേള ബാബുവും പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്ര വേദിയിലെത്തിയതിനെ പരിഹസിച്ചാണ് വിജയരാഘവന്റെ പരാമർശം.

കോളേജിൽ പഠിക്കുമ്പോൾ കെഎസ് യു പ്രവർത്തകനായിരുന്നു എന്ന് ഇടവേള ബാബു പറഞ്ഞിട്ടുണ്ട്. മറ്റൊരാൾ നേരത്തെ തന്നെ കോൺഗ്രസ് പ്രവർത്തകനാണെന്ന് പറഞ്ഞിട്ടുണ്ട്. മരിക്കുന്നതു വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്ന് പറഞ്ഞ ആൾ വീണ്ടും കോൺഗ്രസിൽ ചേരേണ്ടതുണ്ടോ?.ഇവരെല്ലാം നേരത്തെ കോൺഗ്രസിൽ ഉണ്ടായിരുന്നവരാണ്. ഇവർ വീണ്ടും കോൺഗ്രസിൽ ചേരേണ്ട ആവശ്യമുണ്ടോയെന്ന് വിജയരാഘവൻ ചോദിച്ചു. ഇതിപ്പോൾ ചെന്നിത്തല കോൺഗ്രസിൽ ചേരുന്നതു പോലെയാണെന്നും വിജയരാഘവൻ പരിഹസിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *