Kerala

കോൺഗ്രസിലേക്ക് സിനിമാ താരങ്ങൾ ഒഴുകുന്നു;ഇടവേള ബാബു യുഡിഎഫ് വേദിയില്‍,സ്വീകരിച്ച് മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: നടന്മാരായ ധർമജനയും രമേഷ് പിഷാരടിക്കും പിന്നാലെ നടനും നിര്‍മാതാവുമായ ഇടവേള ബാബുവും യുഡിഎഫിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ ഹരിപ്പാട്ടെ വേദിയിലാണ് ഇടവേള ബാബു എത്തിയത്.കോൺഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചേര്‍ന്ന് ഇടവേള ബാബുവിനെ സ്വീകരിച്ചു.

രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇടവേള ബാബുവും കോണ്‍ഗ്രസ് വേദിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *