Kerala

ധർമജന് പിന്നാലെ പിഷാരടിയും കോൺഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും

ആലപ്പുഴ: സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസ് പാർട്ടിയിൽ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ സ്വീകരണ വേദിയിൽ രമേഷ് പിഷാരടിയും പങ്കെടുക്കും. കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടർന്നാണു താരത്തിന്റെ തീരുമാനം.

കൂടാതെ മുതിർന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തലയുമായി പിഷാരടി ചര്‍ച്ച നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി ജോയ്സ് മേരിക്ക് ആശംസകൾ നേർന്ന് രമേഷ് പിഷാരടി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *