Kerala

ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കി;വിവാദം

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ നടൻ സലിംകുമാറിനെ ഒഴിവാക്കിയതായി ആരോപണം.25 പുരസ്‌കാര ജേതാക്കളെ ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഉദ്ഘാടന ചടങ്ങിലേക്ക് ഒഴിവാക്കിയെന്നാണ് ഉയരുന്ന ആക്ഷേപം.

തന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെ പറ്റി അന്വേക്ഷണം നടത്തിയെന്നും പ്രായക്കൂടുതല്‍ എന്ന ന്യായീകരണമാണ്
സംഘാടകർ പറഞ്ഞതെന്നും സലിംകുമാര്‍ പ്രതികരിച്ചു.തന്നെ എന്തുകൊണ്ടാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് എന്ന് അറിയാനാണ് വിളിച്ചു ചോദിച്ചത്. പ്രായക്കൂടുതല്‍ എന്നാണ് പറഞ്ഞത്. അവരുടെ മറുപടി വളരെ രസകരമായി തോന്നി.പുരസ്‌കാരം മേശപ്പുറത്തു വച്ചു നല്‍കിയവര്‍ ആണല്ലോ? കലാകാരന്മാരെ എന്തും ചെയ്യാമെന്ന് തെളിയിച്ചവരാണ് അവര്‍ എന്നും സലിംകുമാര്‍ പറഞ്ഞു.എന്തായാലും കൂടുതൽ അന്വേഷത്തിന് ഒടുവിൽ തന്നെ വിളിക്കാമെന്ന ധാരണയിലേക്ക് എത്തുകയും എന്നാൽ ആ ഘട്ടത്തിൽ താൻ അത് നിരസിക്കുകയും ചെയ്തതായി സലിംകുമാര്‍ വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇത്തവണ നാലിടത്തായാണ് ഐഎഫ്എഫ്കെ നടത്തുന്നത്.
ആദ്യഘട്ട മേള തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് എറണാകുളത്ത് മേള നടക്കുന്നത്.പാലക്കാടും തലശ്ശേരിയിലുമാണ് ഇനി മേളന നടക്കാനുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *