തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഒമ്പതു പോലീസുകാരൻ പ്രതികളായിട്ടുള്ളത്.
സബ് ഇന്‍സ്പെക്ടര്‍ കെ എ സാബു, എഎസ്ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന് കെ ജോര്‍ജ്, എഎസ്ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ച് വിടുന്നത്.
കേസ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ കുറ്റക്കാരായ പോലീസുകാരെ സേനയില്‍ നിന്നും പിരിച്ചുവിടണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പോലീസുകാർ ചേർന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.