Kerala

രക്തച്ചൊരിച്ചിലിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എഎ റഹീം

തിരുവനന്തപുരം: പിൻ വാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. സംസ്ഥാനത്തെ യുവതലമുറയ്ക്ക് ആവേശം പകരുന്ന സർക്കാരാണിത്.ബാഹ്യ ഇടപെടലുകളാണ് ഉദ്യോഗാർത്ഥികളുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണമായത്. പോലീസിനെ പ്രകോപിപ്പിച്ച് സംഘർഷം ഉണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമം നടത്തുന്നത്.തലസ്ഥാനത്തേക്ക് ക്രിമിനൽ സംഘങ്ങളെ എത്തിച്ചിട്ടുണ്ടെന്നും റഹീം കുറ്റപ്പെടുത്തി.

ഇന്ന് മാത്രം വിവിധ വകുപ്പുകളിലായി 261 തസ്തികകളാണ് സംസ്ഥാന സർക്കാർ സൃഷ്ടിച്ചുവെന്ന് എഎ റഹീം പറഞ്ഞു. കേരളത്തിലെ യുവതലമുറയ്ക്ക്‌ ആവേശം നൽകുന്ന സർക്കാരാണിത്.ഡിവൈഎഫ്ഐക്ക് സമരം നടത്തുന്നവരുമായി ഒരു ശത്രുതയുമില്ലെ, സർക്കാരിനും ഇല്ല. ബാഹ്യശക്തികളുടെ ശ്രമഫലത്തിന്റെ ഭാഗമായാണ് ചർച്ചകൾ പരാജയപ്പെട്ടത്. അധികാരത്തിലെത്താനായി യുഡിഎഫ് അപകടകരമായ ഗൂഡാലോചനയാണ് വിഷയമവുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് എഎ റഹീം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *