Kerala

കന്യാസ്ത്രീയുടെ മരണം; അന്വേഷണം ഊർജിതമാക്കി പോലീസ്,തെളിവെടുപ്പ് നടത്തി

എറണാകുളം: കൊച്ചി വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ഇതിന്റെ ഭാഗമായി പോലീസ് പരിശോധനയും മൊഴിയെടുപ്പും നടത്തി.കോൺവെന്റിലെ സിസ്റ്ററുടെ മുറിയിലും മൃതദേഹം കണ്ടെടുത്ത പാറമടയിലുമായാണ് പരിശോധന നടത്തിയത്.കൂടാതെ ഇടുക്കി സ്വദേശിയായ സിസ്റ്ററിന്റെ മാതാപിതാക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു.കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സെൻ്റ് തോമസ് ഡിഎസ്ടി കോൺവെൻറ് അന്തോവാസിയായ സിസ്റ്റർ ജസീനയുടെ ബന്ധുക്കളും കൊച്ചിയിലെത്തി. മജിസ്റ്റീരിയൽ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *