കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തുന്ന ‘വിജയ് യാത്ര’ മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന തരത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.അങ്ങനെ എങ്കിൽ ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയിലെ ‘ഐശ്വര്യ’ എന്ന പേര് ആരുടെയൊക്കെ പേരക്കുട്ടിക്ക് ഉണ്ടെന്ന് പരിശോധന നടത്തണമെന്നും വിജയരാഘവൻ പരിഹസിച്ചു.
സുരേന്ദ്രന്റെ ‘വിജയ് യാത്ര’ എന്ന പേരിനെ ചൂണ്ടിക്കാട്ടി ബിജെപി നടത്തുന്ന യാത്ര പിണറായിയെ സഹായിക്കാനാണെന്നായിരുന്നു ചെന്നിത്തല നടത്തിയ ആരോപണം. പിണറായി വിജയന്റെ പേരാണ്യാ സുരേന്ദ്രന്റെ യാത്രയ്ക്ക് നൽകിയത് ബിജെപിയും സിപിഎമ്മും തമ്മിൽ ഐക്യം ഉണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പിന്നാലെയാണ് വിജയരാഘവന്റെ പരിഹാസം.