Kerala

ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ;സൗജന്യ കോവിഡ് പരിശോധന ഇന്ന് മുതൽ

എറണാകുളം:കൊച്ചിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവർക്കുള്ള കൊറോണ ആൻറിജൻ ടെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും.ചലച്ചിത്ര മേളയുടെ മുഖ്യ വേദിയായ സരിത തിയേറ്ററിലാവും പരിശോധന.തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് കോവിഡ് ആൻറിജൻ പരിശോധന നടത്തുന്നത്. ഇവിടെ നടക്കുന്നത് സൗജന്യ കോവിഡ് പരിശോധനയ്ക്കും.

ഫെബ്രുവരി 15 മുതൽ 17 വരെയാണ് പരിശോധന നടത്തുക.പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാദമി എസ്എംഎസിലൂടെ നൽകിയിട്ടുണ്ട്.

ഒഫിഷ്യലുകൾ, വോളൻറിയർമാർ,ഡെലിഗേറ്റുകൾ, ചലച്ചിത്ര പ്രവർത്തകർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യ വകുപ്പിൻറെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കൊറോണ പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉൾപ്പടെ ചലച്ചിത്ര മേളയുടെ നടത്തിപ്പിലുടനീളം കർശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ചലച്ചിത്ര മേള ഫെബ്രുവരി 17 മുതൽ എറണാകുളത്ത് ആരംഭിക്കും. മേളയിൽ 80 ചിത്രങ്ങളാണ് ആറു തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യൻ സിനിമ, ഹോമേജ്, മലയാളസിനിമ ഇന്ന്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളായാണ് പ്രദർശനം. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധികം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *