Kerala

മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും;ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് സമാപനം

പത്തനംതിട്ട: ചരിത്ര പ്രസദ്ധമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമാകും.മാർത്തോമ സഭ പരാമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വൈകീട്ട് മൂന്നിന് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടയാണ് 126 മത് മാരാമൺ കൺവൻഷൻ നടത്തുന്നത്.

മാരമണ്ണിലെ പമ്പാ തീരത്ത് ഇനിയുള്ള ഒരാഴ്ചക്കാലം ആത്മീയ വചനങ്ങൾ മുഴങ്ങും.ആയിരങ്ങൾ തിങ്ങി നിരഞ്ഞിരുന്ന പമ്പ മണൽപ്പുറത്ത് ഇത്തവണ പ്രതിദിനം 200 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.കൂടാതെ മുൻ വർഷങ്ങളിൽ നടത്തിവന്നിരുന്ന പകൽ 2 മണിക്കുള്ള യോഗം ഇത്തവണ ഉണ്ടാവില്ല. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും മാത്രമാണ് യോഗങ്ങൾ. യുവ വേദിയും ബൈബിൾ ക്ലാസ്സും ഉണ്ടാവും.

കൺവൻഷനായി ഓല മേഞ്ഞ പന്തലും മണൽപ്പുറത്തേക്കുള്ള താൽക്കാലിക പാലങ്ങളും സജീകരിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് കൺവൻഷൻ നടക്കുന്നത്.കൂടാതെ പമ്പാ നദിയും മണൽത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും സംഘാടകർ ഏറ്റപ്പെടുത്തി.മാർത്തോമ സഭയുടെ സുവിശേഷ സംഘമാണ് കൺവൻഷൻ നേതൃത്വം നൽകുന്നത്. 21നാണ് മാരാമൺ കൺവൻഷൻ സമാപിക്കുന്നത്.

അതേസമയം , അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷൻ ഇന്ന് സമാപിക്കും.മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള വെെകിട്ട്‌ നാലിന് സമ്മേളനം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ്‌ പി എസ് നായർ അധ്യക്ഷനാകും.ഒരാഴ്ചയായി ചെറുകോൽപ്പുഴ മണൽപ്പുറത്തു നടക്കുന്ന ഭാരതീയ ദർശനങ്ങളുടെ ചർച്ചകളും പഠനങ്ങളുമാണ് ഇന്ന് സമാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *