Kerala

രമേശ് ചെന്നിത്തലയ്ക്ക് തലയ്ക്ക് വെളിവില്ല; തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവായി തുടരാനാകുമെന്ന് എം എം മണി

വയനാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി.പലപ്പോഴും ചെന്നിത്തലയ്ക്ക് തലയ്ക്ക് വെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഇടതുമുന്നണിക്ക് ഗുണകരമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവായി തുടരനാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് അമ്പലവയലില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞദിവസം താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായി സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന് എതിരെയും മന്ത്രി എം എം മണി രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *