Kerala

നെടുനീളൻ വാക്കുകളുമായി രമേശ് ചെന്നിത്തലയെ ഞെട്ടിച്ച് ദിയ;വൈറലായി വീഡിയോ

തൊടുപുഴ: നെടുനീളൻ ഇം​ഗ്ലീഷ് വാക്കുകളിലൂടെ അമ്പരപ്പിക്കുന്ന ശശി തരൂരിനെ പോലും മലർത്തിയടിച്ച പത്താം ക്ലാസുകാരിയാണ് ദിയ ട്രീസ ബിനോയ്.വളരെ അനായാസമായി നെടുങ്കൻ ഇം​ഗ്ലീഷ് വാക്കുകൾ പറയുന്ന ദിയ എന്ന 15കാരിയായ പെൺകുട്ടിയുടെ കഴിവ് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.കുട്ടിയുടെ കഴിവിനെ ശശി തരൂർ പോലും അം​ഗീകരിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ വളരെ അവിചാരിതമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിയയെ കണ്ട കാര്യം തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടു. ദിയയെ നേരിൽ കണ്ട് അനുമോദനം അറിയിച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.നീണ്ട ഇംഗ്ലീഷ് വാക്ക് കേട്ട് രമേശ് ചെന്നിത്തല അമ്പരന്നു. ഉടൻ തന്നെ തന്റെ കഴുത്തിൽ കിടന്ന ഒരു ഷാൾ എടുത്ത് അദ്ദേഹം ദിയയെ അണിയിക്കുകയും ചെയ്തു.

‘ദിയ ട്രീസ ബിനോയിയെ അപ്രതീക്ഷിതമായി കണ്ടു. ഐശ്വര്യ കേരള യാത്രയ്ക്കിടെ അവളുടെ ഇംഗ്ലീഷ് വൈദഗ്ധ്യം എന്നെ അത്ഭുതപ്പെടുത്തി. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ അവൾക്ക് എല്ലാവിധ ആശംസകളും നേരുന്നു’- ചെന്നിത്തല ട്വിറ്റർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *