Kerala

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉപദേശം നിർത്തുന്നു; ബ്രിട്ടാസിന്റെയും ശ്രീവാസ്തവയുടെയും സേവനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം:ഇടതു മുന്നണി സർക്കാരിന്റെ കാലത്ത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നിയമങ്ങളിൽ ഒന്നായിരുന്നു മുഖ്യമന്ത്രിക്കായുള്ള ഉപദേഷ്ടാക്കളുടെ നിയമനം.ഇപ്പോഴിതാ പൊലീസ് ഉപദേശകന്റെയും മാധ്യമ ഉപദേശകന്റെയും സേവനം സർക്കാർ അവസാനിപ്പിച്ചു.റിട്ട. ഡിജിപി രമൺ ശ്രീവാസ്തവയാണ് പൊലീസ് ഉപദേശകൻ.
ജോൺ ബ്രിട്ടാസാണ് മാധ്യമ ഉപദേശകൻ.

ഇരുവരുടെയും സേവനങ്ങൾ 2021 മാർച്ച് 1 മുതൽ അവസാനിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഇവരെ കൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രി പിണറായി വിജയനുണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലാണ് 2016 ജൂൺ മാസത്തിൽ ജോൺ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയിൽ രമൺശ്രീവസ്തവയെ നിമിച്ചത്. സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കാറായ അവസരത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്. ആദ്യമായാണ് പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും കേരളത്തിൽ ഒരു സർക്കാർ നിയമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *