Kerala

വികസനങ്ങൾ വെറും പ്രഖ്യാപനങ്ങൾ മാത്രം; കോലംകെട്ട് ബീച്ച്

എറണാകുളം: പ്രഖ്യാപനങ്ങൾ വെറും കടലാസുകളിൽ ഒതിങ്ങിയതോടെ പ്രതാപം നഷ്ടപ്പെട്ട് കോലംകെട്ട അവസ്ഥയിലായി എറണാകുളത്തെ ബീച്ചുകൾ.വാർത്തകളിൽ ഇടം പിടിച്ച വലിയ പ്രഖ്യാപനമായിരുന്നു മദർബീച്ച് പദ്ധതി.ഇവയെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയതോടെ ജില്ലയിലെത്തന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചെറായി അടക്കമുള്ള ബീച്ചുകൾ വികസന മുരടിപ്പിന്റെ കേന്ദ്രങ്ങളായി മാറി.വികസനം അനിശ്ചിതമായി നീണ്ടുപോന്നതിനാൽ വിനോദസഞ്ചാരികളുടെ വരവിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.5 വർഷങ്ങൾക്ക് മുൻപ് ചെറായി ബീച്ചിനെ മദർ ബീച്ചാക്കി പുതുവൈപ്പ്, ചാത്തങ്ങാട്, പള്ളത്താംകുളങ്ങര, മുനമ്പം ബീച്ചുകളെക്കൂടി ഉൾപ്പെടുത്തിയുള്ള കടലോര ടൂറിസം പദ്ധതി തയ്യാറാക്കിയത്.

വിവിധ വകുപ്പുകൾ സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പാണ് ഉദ്ദേശിച്ചിരുന്നത്.പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയാറാക്കി സംസ്ഥാന ടൂറിസം അപ്രൂവൽ കമ്മിറ്റിക്കു സമർപ്പിക്കാനുളള നിർദേശം വരെ എത്തിയെങ്കിലും അതിനു ശേഷം കാര്യങ്ങൾ മുന്നോട്ടുനീങ്ങിയില്ല.പദ്ധതി പ്രഖ്യാപനന്തത്തിൽ നാട്ടുകാർക്കും പഞ്ചായത്തിനും വലിയ പ്രയോജനങ്ങൾ ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടുകാർക്കു തൊഴിലവസരങ്ങൾ ലഭിക്കുമെന്നും മാലിന്യ സംസ്കരണത്തിനു പഞ്ചായത്തുതല പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും പദ്ധതി പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു. എന്നാൽ ഇവയൊന്നും ഇതുവരെയും നടപ്പായിട്ടില്ല.ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ഡിടിപിസി, കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ ഇറിഗേഷൻ എന്നീ വകുപ്പുകൾ ചേർന്നു പദ്ധതി നടപ്പാകാനാണ് ഉദ്ദേശിച്ചിരുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട ധാരണ അനുസരിച്ച് ടൂറിസം വകുപ്പ് പദ്ധതിക്കുള്ള തുക ലഭ്യമാക്കുമെന്നായിരുന്നു.എന്നാൽ ഇപ്പോഴും ഇതിന്റെ ഫയലുകൾ ഗാഢ നിദ്രയിലാണ്. ബന്ധപ്പെട്ട വകുപ്പുകൾ കാട്ടുന്ന നിസ്സംഗനിലപാടാണ് പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാൻ കാരണം. ചെറായി അടക്കമുള്ള ബീച്ചുകളുടെ മുഖം ഇപ്പോൾ വികൃതമായ അവസ്ഥയിലാണ്.കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചതോടെ വാരാന്ത്യങ്ങളിൽ ഇപ്പോൾ ആയിരങ്ങൾ ബീച്ചുകളിലേക്ക് എത്തുന്നുണ്ട്. മരത്തടികളും മാലിന്യങ്ങളും നീക്കം ചെയ്യാത്ത അവസ്ഥയും, ദുർഗന്ധവും, വാഹന പാർക്കിങിന്റെ അപര്യാപ്തതയും ഇവിടെ നിന്ന് സന്ദർശകരെ അകറ്റുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *