Kerala

മലപ്പുറത്ത് ഇതരസംസ്ഥാനക്കാരായ ദമ്പതിമാർ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

മലപ്പുറം: അന്യസംസ്ഥാന ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി.നാട്ടുകാരും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയായിരുന്നു മാതാപിതാക്കൾ പൂട്ടിയിട്ടത്.കുട്ടികൾക്ക് ദിവസങ്ങളായി ഭക്ഷണം നൽകിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അവശനിലയിലായ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 വയസുകാരിക്കും 4 വയസുകാരനുമാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിന് ഇരയായത്.

ഗുരുതരമായി പരിക്കേറ്റ കുട്ടികൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.മമ്പാട് സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ തങ്കരാജന്റെ ആറും നാലും വയസുള്ള കുട്ടികൾക്കാണ് മർദ്ദനമേറ്റത്.തങ്കരാജും രണ്ടാം ഭാര്യ മാരിയമ്മുവും ചേർന്നാണ് മാസങ്ങളായി കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നത്.ആറ് വയസുകാരിയായ മകളുടെ മുഖത്ത് അടി കൊണ്ട് കണ്ണുകൾ വീങ്ങിയ അവസ്ഥയിലാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചട്ടകം ഉപയോഗിച്ച് തീ പൊള്ളൽ ഏൽപ്പിച്ച പാടുകൾ ഉണ്ട്.4 വയസുകാരനായ മകന്റെ ശരീരികമാകെ പരിക്കുണ്ട്. ബുധനാഴ്ച്ച രാവിലെ 10:30തോടെ അടുത്ത റൂമിലെ ബംഗാൾ സ്വദേശിയാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്.

മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി ഉമൈമത്തിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നാട്ടുകാർ, മമ്പാട് വാട്ട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ എന്നിവർ ചേർന്ന് മമ്പാട് സ്വകാര്യ ലോഡ്ജിൽ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി.രക്ഷിതാക്കളെ തൊഴിൽ സ്ഥലത്ത് നിന്നും വിളിച്ച് വരുത്തി പോലിസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *