Kerala

കോവിഡ് മുക്തി; എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും, ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും

കണ്ണൂർ: കൊറോണ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശുപത്രി വിട്ടു.കോവിഡ് ഭേദമായതിന്റെ പശ്ചാത്തലത്തിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നുമാണ് ആശുപത്രി വിട്ടത്. വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസത്തെ നിരീക്ഷണത്തിൽ കഴിയും.അടുത്ത ബന്ധുക്കൾ ഉൾപ്പെടെ സന്ദർശകരെ ആരെയും അനുവദിക്കില്ല. കോവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം ആവശ്യമായി വരുമെന്നും ഐസൊലേഷൻ തുടരണമെന്നുമാണ് ഡോക്ടർമാരുടെ നി‍ർദേശം.

എംവി ജയരാജന് കോവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ജനുവരി 20 നാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിച്ചതോടെ വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയത്.

കഴിഞ്ഞ ആഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു തുടങ്ങി.മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിർദേശ പ്രകാരം തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിദഗ്ധ സംഘം എത്തി പരിശോധന നടത്തിയിരുന്നു.ചികിത്സയ്‌ക്കായി പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ്‌ ചെയർമാനും മെഡിക്കൽ സൂപ്രണ്ട്‌ ഡോ. കെ സുദീപ്‌ കൺവീനറുമായി പ്രത്യേക മെഡിക്കൽ ബോർഡ്‌ രൂപീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *