Kerala

വഞ്ചനാക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി സണ്ണി ലിയോണി

കൊച്ചി: ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോളിവുഡ് നടത്തി സണ്ണി ലിയോണി.ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാപേക്ഷ നൽകിയിരിക്കുന്നത്.പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ്
സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.താരത്തിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഹര്‍ജി നല്‍കിയിട്ടുണ്ട്.

കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാക്ക് നൽകി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നൽകിയ പരാതിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സണ്ണിയെ ചോദ്യം ചെയ്തിരുന്നു. വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായി 2016 മുതല്‍ പണം കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.എന്നാല്‍ താന്‍ പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സംഘാടകർക്ക് സംഭവിച്ച പിഴവു കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തോട് താരം പറഞ്ഞത്.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് കേരളത്തിൽ വലിയ വാര്‍ത്തയായി മാറിയതിന് പിന്നാലെ ഇക്കാര്യത്തില്‍ പരോക്ഷമായി താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല. എന്നാണ് സണ്ണി ലിയോണി കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *