Kerala

ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി;ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് മാത്രം ദര്‍ശനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി നില നിൽക്കുന്ന സാഹചര്യയത്തിലും ശബരിമല കുംഭമാസ പൂജയ്ക്ക് പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം അനുവദിച്ച് സര്‍ക്കാര്‍. ശബരിമലയില്‍ പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാമെന്ന് ആവശ്യപ്പെട്ട് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത്.

കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. ശബരിമല മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് നേരത്തെ ഹൈക്കോടതി അനുവാദം നല്‍കിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെയാണ് ദേവസ്വം ബോര്‍ഡ് 15,000 പേരെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്.കൂടാതെ കൊറോണ വ്യാപനം അതി രൂക്ഷമാകുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്ന മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *