Kerala

മലപ്പുറത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് വ്യാപനം;മാറഞ്ചേരി സ്കൂളിൽ 156 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആകെ രോ​ഗികൾ 306

മലപ്പുറം: ജില്ലയിലെ മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമടക്കം 156 പേർക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പരിശോധനയിൽ 156 പേരിൽ കൂടി വ്യാപനം കണ്ടെത്തിയത്. ഇതോടെ ഈ സ്കൂളിലെ 306 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാറാഞ്ചേരിക്കൊപ്പം ജില്ലയിലെ തന്നെ പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻഡറി സ്‌കൂളിലും നടത്തിയ പരിശോധനയിൽ 186 വിദ്യാർഥികൾക്കും 74 അധ്യാപകർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സ്‌കൂളുകൾ അടിയന്തരമായി അടച്ചുപൂട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *