Kerala

എല്‍ഡിഎഫില്‍ ആഭ്യന്തര കലഹമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം;കുപ്രചാരണങ്ങൾ അതിന്റെ ഭാ​ഗമെന്ന് എ.കെ ശശീന്ദ്രൻ

കോഴിക്കോട്: പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.പക്ഷേ തീയതി നിശ്ചയിച്ചിട്ടില്ലെന്നും,എൽ.ഡി.എഫിൽ കുഴപ്പങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം പാലാ സീറ്റിൽ എൻസിപി മത്സരിക്കുമെന്ന് മന്ത്രി വീണ്ടും ആവർത്തിച്ചു .എൻ.സി.പിയുമായി വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്,ഈ തെരെഞ്ഞെടുപ്പിൽ 4 സിറ്റിംങ് സീറ്റുകളിലും എൻസിപി മത്സരിക്കുമെന്നും കേരളത്തിലെ നിലവിലെ സാഹചര്യമനുസരിച്ച് മുന്നണി വിടേണ്ട കാര്യമില്ലെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *