Kerala

പാലാ സീറ്റ് ;ജയിച്ച സീറ്റ് പാർട്ടിയുടേത്,അത് വിട്ട് കൊടുക്കുന്ന കീഴ്‌വഴക്കം ഇടതുമുന്നണിയിൽ ഇല്ലെന്ന് ടി.പി പീതാംബരൻ

പാല സീറ്റ് തർക്കത്തിൽ പ്രതികരണവുമായി എൻ.സി.പി. സംസ്ഥാന പ്രസിഡന്റ്‌ ടി.പി.പീതാംബരൻ.ഒരു തവണ ജയിച്ചാൽ ആ സീറ്റ് ജയിച്ച പാർട്ടിക്കുള്ളതാണെന്നും അത് വിട്ട് കൊടുക്കുന്ന കീഴ്‌വഴക്കം എൽ ഡി എഫിൽ ഇല്ലെന്നും ‌ ടി.പി.പീതാംബരൻ പറഞ്ഞു.

എൻ.സി.പിക്ക് തന്നെ അവകാശപെട്ടതാണ് പാല സീറ്റ് ഉഭയകക്ഷി ചർച്ചകൾ നടകട്ടെ. പ്രഫൂൽ പട്ടേലിനെ കാണില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടില്ല.പ്രഫൂൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അറിയിക്കാമെന്നാണ് പറഞ്ഞതെന്നും ടി.പി.പീതാംബരൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പ്രഫൂല്‍ പട്ടേലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയില്ലെന്ന് പാല എം എൽ എ മാണി.സി.കാപ്പന്‍ പറഞ്ഞു.എന്തുകൊണ്ടാണ് അദ്ദേഹം സമയം അനുവദിക്കാത്തത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല. പാലാ ഇപ്പോഴും ചങ്കാണ് സീറ്റ് വിട്ടുനൽകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ പറഞ്ഞു.എന്തു സംഭവിച്ചാലും പാലായിൽ മൽസരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *