Kerala

ബിജെപി അധികാരത്തില്‍ എത്തിയാല്‍ ‍ലൗ ജിഹാദിനെതിരെ യുപി മോഡൽ കൊണ്ടുവരും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എൻ.ഡി.എ അധികാരത്തിലെത്തിയാൽ ലൗജിഹാദിനെതിരെ യു.പി മോഡൽ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.ലൗജിഹാദിനെ കുറിച്ച് ഇരുമുന്നണികളും നയം വ്യക്തമാക്കണം. ക്രൈസ്തവരും ഹിന്ദുക്കളും ലൗ​ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടും എൽ.ഡി.ഫും യു.ഡി.എഫും മൗനം പാലിക്കുന്നതെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലൗജിഹാദിനെതിരെ ബി.ജെ.പി മാത്രമല്ല ക്രൈസ്തവസഭകളും അഭിപ്രായം വ്യക്തമാക്കിയിട്ടും ഇടതു-വലതു മുന്നണികൾ അത് കണ്ടില്ലെന്ന് നടക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങളിൽ പോലും കേരളത്തിൽ വേർതിരിവ് ഉണ്ട്. മുസ്ലിം സമുദായത്തിന് അനർഹമായ അവകാശങ്ങൾ ലഭിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായ ആനുകൂല്ല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ക്രിസ്ത്യൻ സഭകൾ പ്രധാനമന്ത്രിയോട് ബോധിപ്പിച്ചിട്ടും കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ നിലപാട് വ്യക്തമാക്കാത്തതെന്താണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *