പാലക്കാട്: ആറ് വയസുകാരനെ അമ്മ കഴുത്തറത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ബലി നൽകാനായി മകനെ അമ്മ ബോധപൂര്‍വം കൊലപ്പെടുത്തിയതാണെന്ന് പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.ഞായറാഴ്ച പുലർച്ചെ നാലിന് പാലക്കാട് ജില്ലയിലെ പൂളക്കാട് ആണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ഷാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിലെ കുളിമുറിയിൽവച്ചാണ് കുട്ടിയെ മാതാവ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ഷാഹിദ തന്നെയാണ് പോലീസിനെ ഫോൺ വിളിച്ച് വിവരം അറിയിച്ചത്. സംഭവം നടക്കുന്ന സമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.പോലീസ് എത്തിയ ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകവിവരം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.