Kerala

പ്രമേഹം നിയന്ത്രിക്കാൻ പുതിയ മാർഗം; വെളുത്തുള്ളി കൊണ്ടൊരു ചായ…ഗുണങ്ങള്‍ ഏറെ…

ചായപ്രിയരാണ് നമ്മൾ മലയാളികൾ.ഒരു നേരം ചായകുടിച്ചില്ലെങ്കിൽ തലവേദനയെക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. ചായകുടിക്കുന്നത് ഒരു ദുശീലം ആണെന്ന് പറയ്യുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.രക്തത്തിൽ ഉയര്‍ന്ന അളവിൽ പഞ്ചസാരയുള്ളവർക്ക് ചായകുടിയ്ക്കുന്നത് ആരോഗ്യപ്രശ്ങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പൂർണമായി അത് ഒഴിവാക്കാൻ പലർക്കും സാധിക്കാറില്ല.

ഇത്തരക്കാർക്കായി ഒരു സ്പെഷ്യൽ ചായയുണ്ട്..ഇത് ആരോഗ്യത്തിനും ഉത്തമമാണ്.വെളുത്തുള്ളിയും തേനും നാരങ്ങയും വെള്ളവും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു സ്പെഷ്യൽ ചായയുണ്ട്.ഈ സ്‌പെഷല്‍ ചായ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയോ ഉയര്‍ന്ന രക്തസമ്മര്‍ദമോ മൂലം സാധാരണ ചായ കുടിക്കാന്‍ കഴിയാത്തവർക്ക് ഏറ്റവും യോജിച്ച ഒരു ബദലാണ് വെളുത്തുള്ളി ചായ. കഫീന്‍ ഒഴിവാക്കുന്നവര്‍ക്കും ഈ ചായ ഉത്തമമാണ്.

ആന്റി ബാക്ടീരിയല്‍,ആന്റിവൈറല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള മികച്ച ഉപാധിയാണ് വെളുത്തുള്ളി ചായ. അല്‍പം ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്താല്‍ ഇതിന്റെ ഗുണം ഒന്നുടെ വർധിക്കും.വൈറ്റമിന്‍ സി അടങ്ങിയ വെളുത്തുള്ളി പ്രതിരോധ ശേഷി കൂട്ടും.വെളുത്തുള്ളി ചായ കുടിക്കുന്നതിലൂടെ നമ്മുടെ ഊര്‍ജത്തിന്റെ തോത് ഉയര്‍ത്തുകയും ചയാപചയം കൃത്യമാക്കുകയും ചെയ്യും.

വെളുത്തുള്ളി ചായ തയ്യാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് ഇഞ്ചിയും ഒരു ടീസ്പൂണ്‍ വെളുത്തുള്ളിയും കുറച്ച് കുരുമുളകും ചതച്ച് ഇടുക. അഞ്ച് മിനിറ്റ് തിളച്ച ശേഷം അരിച്ച് ചൂടോടെ കുടിക്കാവുന്നതാണ്. രുചിയും പോഷണഗുണവും കൂട്ടാൻ ആവശ്യമെങ്കില്‍ കറുവാപട്ടയും നാരങ്ങയും തേനും ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *