Kerala

’ശ​ബ​രി​മ​ല നി​യ​മം’; യു​ഡി​എ​ഫ് ആ​ളെ പ​റ്റി​ക്കു​ന്നു​വെ​ന്ന് എ വി​ജ​യ​രാ​ഘ​വ​ൻ

ആ​ല​പ്പു​ഴ:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു​ഡി​എ​ഫി​ൻറെ ശ​ബ​രി​മ​ല ക​ര​ടു​നി​യ​മ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിയുടെ ചുമതല വഹിക്കുന്ന എ. ​വി​ജ​യ​രാ​ഘ​വ​ൻ.യു​ഡി​എ​ഫ് ആ​ളെ പ​റ്റി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല വി​ശാ​ല​ബെ​ഞ്ചി​ൻറെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ ഏ​ത് അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് യു​ഡി​എ​ഫ് നി​യ​മ​മു​ണ്ടാ​ക്കു​മെ​ന്ന് അദ്ദേഹം ചോദിച്ചു.

എങ്ങനെ കോടതിയുടെ പരിഗണയിലുള്ള വിഷയത്തിൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ കഴിയില്ല . കോ​ട​തി വി​ധി അ​നു​സ​രി​ച്ചേ സ​ർ​ക്കാ​രി​ന് പ്ര​വ​ർ​ത്തി​ക്കാ​നാ​കു. യു​ഡി​എ​ഫ് വ്യാ​ജ ബി​ല്ലി​ലൂ​ടെ നാ​ട്ടു​കാ​രെ പ​റ്റി​ക്കു​ക​യാ​ണ്.

ഒന്നാമത്തെ കാര്യം അ​വ​ർ ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ൽ ഇ​ല്ല. ഇ​നി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ക​രു​തി​യാ​ണെ​ങ്കി​ൽ, വ​രാ​നും പോ​കു​ന്നി​ല്ല. പി​ന്നെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​വു​മി​ല്ല. സു​പ്രീം കോ​ട​തി​യു​ടെ വി​ശാ​ല​ബെ​ഞ്ച് ച​ർ​ച്ച ചെ​യ്ത വി​ഷ​യ​ത്തി​ൽ നിയമ നിർമാണം അസാധ്യമായ കാര്യമാണെന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *